Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോളിവുഡിന്റെ രാജാവിന്’ ജന്മദിനാംശകൾ നേർന്ന് വീരേന്ദർ സെവാഗിന്റെ ട്വീറ്റ്

Mohanlal-Sehwag

കോട്ടയം ∙ ഇന്നു ജൻമദിനം ആഘോഷിക്കുന്ന ചലച്ചിത്ര നടൻ മോഹൻലാലിന് ആശംസകൾ നേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മലയാളത്തിന്റെ നടനവിസ്മയത്തിന് സെവാഗ് ആശംസകൾ നേർന്നത്. മോളിവുഡിന്റെ രാജാവിന് പിറന്നാൾ ആശംസകൾ എന്നാണ് സെവാഗിന്റെ ട്വീറ്റ്.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ വില്ലന്റെ പോസ്റ്ററും ജന്മദിനാശംസയ്ക്കൊപ്പം വീരു ട്വീറ്റു ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ടു താരത്തിന്റെ ആശംസയ്ക്ക് നന്ദിയറിയിച്ച് മോഹൻ ലാലിന്റെ ട്വീറ്റും പിന്നാലെയെത്തി. അതിനിടെ, ലാൽജോസും മോഹൻ ലാലും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേരും പിറന്നാൾ ദിനത്തിൽ ലാൽ പുറത്തുവിട്ടു. വെളിപാടിന്റെ പുസ്തകം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി.നായരമ്പലമാണ്.

related stories