Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ പിതാവ് ഡിജിപി സെൻകുമാറുമായി കൂടിക്കാഴ്ച നടത്തി

jishnu-father ഡിജിപിയെ സന്ദർശിച്ചതിനുശേഷം ജിഷ്ണുവിന്റെ പിതാവ് മാധ്യമങ്ങളോടു സംസാരിക്കുന്നു

തിരുവനന്തപുരം ∙ ജിഷ്ണുവിന്റെ പിതാവ് അശോകന്‍ ഡിജിപി ടി.പി. സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തി. ജിഷ്ണുവിന്റെ കേസില്‍ ആദ്യഘട്ടത്തിലുണ്ടായ വീഴ്ച, സിബിഐ അന്വേഷണം വേണം തുടങ്ങി എല്ലാകാര്യങ്ങളും ഡിജിപിയെ അറിയിച്ചതായി അശോകന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും കേട്ട ഡിജിപി, നടപടി ഉണ്ടാകുമെന്ന് അറിയിച്ചെന്നും കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.