Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലാദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും; സൈനികർ ഉൾപ്പെടെ 130 മരണം

Bangladesh-Landslide ബംഗ്ലാദേശിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ രക്ഷാപ്രവ‍ർത്തനം.

ധാക്ക∙ ബംഗ്ലാദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 130 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. രംഗമതി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. നൂറിലേറെ പേരാണ് ഇവിടെ മാത്രം മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാല് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടും.

രാന്‍ഗുനിയയില്‍ 23 പേരും ബന്ദര്‍ബനില്‍ ആറു പേരും മരിച്ചു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നിലഗുരുതരമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദമമാണ് രാജ്യത്ത് കനത്തമഴയ്ക്കിടയാക്കിയത്. മോറ കൊടുങ്കാറ്റിനെ തുടന്നു രണ്ടാഴ്ച മുന്‍പാണ് രാജ്യത്ത് എട്ടുപേര്‍ മരിച്ചത്. നൂറുകണക്കിന് വീടുകളും നശിച്ചിരുന്നു.