Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ കൂട്ടി ബിഎസ്എൻഎൽ; രണ്ടു പ്രീപെയ്‍‍‍‍‍ഡ് പ്ലാനുകൾ പുനഃക്രമീകരിച്ചു

BSNL

കൊല്ലം ∙ ജനകീയമായ രണ്ടു പ്രീപെയ്‍‍‍‍‍ഡ് പ്ലാനുകൾ പുനഃക്രമീകരിച്ച് ബിഎസ്എൻഎൽ. ബിഎസ്എന്‍എൽ ഫോണുകളിലേക്ക് സൗജന്യ വിളി അനുവദിക്കുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്നു ജിബി ഡേറ്റ അനുവദിക്കുന്ന 339 രൂപയുടെ പ്ലാനുമാണു പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ചു 146 രൂപയ്ക്കു ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളികൾക്കൊപ്പം ഒരു ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 500 എംബി ഡേറ്റയായിരുന്നു. പ്ലാൻ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 26 ആയി ചുരുക്കിയിട്ടുണ്ട്. 

339 രൂപയ്ക്കു ബിഎസ്എൻഎൽ ഫോണുകളിലേക്കു പരിധിയില്ലാത്ത സൗജന്യ വിളികൾക്കൊപ്പം മറ്റു നെറ്റ്‌വർക്കുകളിലേക്കു ദിവസം 25 മിനിറ്റു സൗജന്യ വിളികളായിരുന്നു ലഭിച്ചിരുന്നത്. ഇതു 30 മിനിറ്റായി വർധിപ്പിച്ചു. ദിവസം മൂന്നു ജിബി ഡേറ്റ ഉപയോഗിക്കാവുന്നതു തുടരും. ഈ പ്ലാനിന്റെയും വാലിഡിറ്റി 28 ൽ നിന്നു 26 ദിവസമായി കുറച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നാണു 339 രൂപയുടേത്. ഇന്നു മുതൽ ഇവ പ്രാബല്യത്തിൽ വന്നു.