Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പ്: ജെഎൻയുവിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം

Protest in JNU ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എൻഎസ്‌യുഐ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിക്കുന്നു.

ന്യൂഡൽഹി ∙ ഇടതു കോട്ടയായ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ച് പ്രതിഷേധം. പുതുവൈപ്പിൽ ഐഒസി ടെർമിനൽ പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയെന്നാരോപിച്ചാണ് എൻഎസ്‌യുഐ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചത്. 

Protest in JNU ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എൻഎസ്‌യുഐ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിക്കുന്നു.

നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് എൻഎസ്‌യുഐ പറഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും എൻഎസ്‌യുഐ ജെഎന്‍യു ഘടകം വ്യക്തമാക്കി.