Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000 ലീറ്റർ പെട്രോളുമായി ഡൽഹിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു

Oil Tanker Accident പെട്രോൾ നിറച്ചുവന്ന ടാങ്കർ മറിഞ്ഞ നിലയിൽ. ചിത്രം: എഎൻഐ

ന്യൂഡൽഹി∙ 20,000 ലീറ്റർ പെട്രോളുമായി ഡൽഹി മൂൽചന്ദ് അടിപ്പാതയ്ക്കു സമീപം ഇന്ധന ടാങ്കർ മറിഞ്ഞു. രണ്ടു പേർക്കു പരുക്കേറ്റു. വളരെ തിരക്കേറിയ റിങ് റോഡിലാണ് അപകടമുണ്ടായത്. ഈ വഴിക്കുള്ള ഗതാഗതം തടയുകയും വാഹനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. പെട്രോൾ റോഡിൽ പടർന്നുകിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഈ വഴി സഞ്ചരിക്കരുതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ക്രെയിനുകളുടെ സഹായത്തോടെ ടാങ്കർ റോഡിൽനിന്നും മാറ്റിയിട്ടുണ്ട്.