Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേത‍ൃത്വത്തിൽ ജനകീയ മെട്രോ യാത്ര

Oommen Chandy at Metro

കൊച്ചി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തിൽ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര. ആലുവ മെട്രോ സ്റ്റേഷനിൽനിന്നു ടിക്കറ്റ് എടുത്ത് പാലാരിവട്ടത്തേയ്ക്കാണ് നേതാക്കൾ യാത്ര നടത്തിയത്. പാലാരിവട്ടം മെട്രോ സ്റ്റേഷനുമുന്നിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളെ സ്വീകരിക്കും.

Congress Leaders at Metro മെട്രോ യാത്രയ്ക്കുശേഷം ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും പാലാരിവട്ടം സ്റ്റേഷനിലിറങ്ങിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നില്ല.