Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിക്കു നുണപരിശോധന, ഗംഗേശാനന്ദയ്ക്കു ജാമ്യമില്ല

sreehari-ganeshanda-theerthapada-swamy

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ കോടതി നിർദേശം. 22ന് യുവതി നേരിട്ടു കോടതിയിൽ ഹാജരാകണം. കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധന നടത്തണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. പെൺകുട്ടിയെ ബ്രെയിൻ മാപ്പിങ് പരിശോധനയ്ക്കു വിധേയമാക്കാനും കോടതി അനുവദിച്ചു. അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗംഗേശാനന്ദയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു.

പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.

തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്.

മലക്കം മറിഞ്ഞു പെൺകുട്ടി

∙ പൊലീസിനു നൽകിയ മൊഴി: വർഷങ്ങളായി സ്വാമി തന്നെ പീഡിപ്പിക്കുന്നു. സംഭവദിവസം കഴുത്തിൽ കത്തിവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു രക്ഷപ്പെട്ടു.

∙ മജിസ്ട്രേട്ടിനു രഹസ്യമൊഴി നൽകിയപ്പോൾ പൊലീസിനു നൽകിയ മൊഴിയിൽ ഉറച്ചുനിന്നു.

∙ സ്വാമിയുടെ അഭിഭാഷകന് പെൺകുട്ടി അയച്ച കത്തിൽ ജനനേന്ദ്രിയം മുറിച്ചതു മറ്റൊരാളാണെന്നു മാറ്റിപ്പറഞ്ഞു.

∙ കാമുകന്റെ നിർബന്ധത്തിനു വഴങ്ങി കൃത്യം ചെയ്യുകയായിരുന്നുവെന്നാണ് അഭിഭാഷകനോടു ഫോണിൽ വെളിപ്പെടുത്തിയത്.