Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റർ നോയിഡയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി റോഡിലുപേക്ഷിച്ചു

rape

സോഹ്ന∙ ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ‍കാറിനുള്ളില്‍വച്ച് മാനഭംഗപ്പെടുത്തിയ ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹരിയാനയിലെ സോഹ്നയിൽനിന്നാണ് യുവതിയെ തട്ടിയെടുത്തത്. ഗ്രേറ്റർ നോയിഡയിൽ വച്ച് യുവതിയെ കാറിൽനിന്നു വലിച്ചെറിയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഗ്രേറ്റർ നോയിഡയിലെ കസ്ന പൊലീസ് സ്റ്റേഷനു സമീപമാണു യുവതിയെ കണ്ടെത്തിയത്.

പ്രാഥമിക വിവരം അനുസരിച്ച്, ഗുരുഗ്രാം സ്വദേശിയായ യുവതി ഇന്നലെ രാത്രി 8.30 വരെ സോഹ്ന മേഖലയിൽ ഉണ്ടായിരുന്നു. പിന്നീടാണ് കാറിൽ വന്നവർ യുവതിയെ തട്ടിയെടുത്ത് പീഡിപ്പിച്ചത്. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.  

related stories