Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെമ്പായത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

Crime Scene Representative Image

തിരുവനന്തപുരം ∙ വെമ്പായം കൊപ്പത്തിന് സമീപം ഇന്നു രാവിലെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13), ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏലിയാമ്മ (70), ഡ്രൈവറായ ബിനു (34) എന്നിവരാണ് മരിച്ചത്. സുജ (45), ഫിലിപ്പോസ് (52) എന്നിവര്‍ സാരമായ പരുക്കുകളോടെ ചികിത്സയിലാണ്.