Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചിത്രം വരുന്നതിന് മുൻപ് തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം: ദിലീപ്

Dileep

കൊച്ചി ∙ പുതിയ ചിത്രം വരുന്നതിന് മുൻപ് തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് നടൻ ദിലീപ്. പുതിയ ചിത്രങ്ങൾ വരുമ്പോൾ ദുഷ്പ്രചരണം പതിവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളിലാണ് ദിലീപിന്റെ പ്രതികരണം. പുറത്തുവന്ന ഫോൺ സംഭാഷണത്തിലുള്ള സിനിമാപ്രവർത്തകരെ വിളിച്ചിരുന്നു. അവർ ബ്ലാക്ക്മെയിൽ ചെയ്യപ്പെടാതിരിക്കാനാണ് വിളിച്ചതെന്നും ദിലീപ് മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റിൽ’ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ബ്ലാക് മെയില്‍ ഭീഷണിയെന്ന് നടന്‍ ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിന്റെ ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറിയെന്നും ദിലീപ് പറഞ്ഞു.

related stories