Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനഗറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; ജവാന് വീരമൃത്യു

jammu-attack ഭീകരാക്രമണം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം: എഎൻഐ ട്വിറ്റർ.

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ബാരാമുള്ളയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എസ്ഐ റാങ്കിലുള്ള ജവാനാണ് കൊല്ലപ്പെട്ടത്. വൻ ആയുധങ്ങളുമായി എത്തിയ ഭീകരർ പൻന്ദ ചൗക് മേഖലയിലാണ് ആക്രമണം നടത്തിയത്. 

വൈകിട്ട് 6.15നായിരുന്നു സംഭവമെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എകെ റൈഫിൾസുമായി എത്തിയ ഭീകരർ സിആർപിഎഫിന്റെ 29 ബറ്റാലിയൻ പട്രോൾ പാർട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ മേഖലയിൽ സൈന്യവും അർധസൈനിക വിഭാഗവും ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. സംഭവത്തെ തുടർന്ന് ശ്രീനഗർ–ജമ്മു ദേശീയപാത അടച്ചു.