Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിൽ: സുരേഷ് ഗോപി എംപി

suresh-gopi

പാലക്കാട് ∙ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നു സുരേഷ് ഗോപി എംപി. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. അതിൽ വിശ്വാസം അർപ്പിക്കുകയാണു ശരിയായ രീതി. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്ന് പൊലീസിന് കൃത്യമായി അറിയാം. അവർ സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തനവും ഇത്തരത്തിൽ അന്വേഷണത്തിന്റെ ദിശ വഴിമാറ്റുന്ന തരത്തിലാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൊല്ലങ്കോട് മുതലമടയിലെ അംബേദ്കർ കോളനി സന്ദർശിക്കാനെത്തിയപ്പോഴാണു സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.

related stories