Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നലിംഗക്കാർക്കായി കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്നത് പരിഗണനയിൽ: മന്ത്രി

Thomas-Isaac

തിരുവനന്തപുരം ∙ ഭിന്നലിംഗക്കാർക്കു താമസിക്കാൻ ഓരോ ജില്ലയിലും കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണു കെട്ടിട സമുച്ചയങ്ങൾ നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നലിംഗക്കാർക്കു ജോലിയും വിദ്യാഭ്യാസവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. താമസിക്കാന്‍ ഇടം ലഭിക്കാത്തതിനാല്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന ഭിന്നലിംഗക്കാര്‍ ജോലി ഉപേക്ഷിക്കുന്നുവെന്നു മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.