Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ.ആളൂർ

BA-Aloor

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ.ആളൂര്‍. പള്‍സര്‍ സുനിയെ  ആളൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നു സുനി പറഞ്ഞാതായും ആളൂര്‍ വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ആലുവ പൊലീസ് ക്ലബില്‍ എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കുന്നത്. കേസിന്റെ പേരിൽ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ മൊഴിയെടുത്ത ശേഷമാണു നടി ആക്രമിക്കപ്പെട്ട കേസിലേക്കു സംഘം കടന്നത്.

ബ്ലാക് മെയില്‍  പരാതിയില്‍ സംവിധായകന്‍ നാദിര്‍ഷയും മൊഴി നല്‍കി. ഇതിനുശേഷം ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണു മൊഴിയെടുക്കുന്നത്. പള്‍സര്‍ സുനി പറഞ്ഞകാര്യങ്ങളും ദിലീപില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിയുന്നുണ്ട്.