Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രനേരം ചോദ്യം ചെയ്യണമെന്ന് പൊലീസ് തീരുമാനിക്കും: കോടിയേരി

Kodiyeri Balakrishnan

കോഴിക്കോട് ∙ നടി അക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് അന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണു പുതിയ വിവരങ്ങൾ പുറത്തു വന്നത്.

നടൻ ദിലീപിനെ ഇത്ര മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികൾക്കു നിർദേശിക്കാനാവില്ല. പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം അതിന്റെ വഴിക്കു നടക്കും. ഇവിടെ സെൽഭരണമല്ല നടക്കുന്നത്. ഇന്ന ചോദ്യങ്ങളേ ചോദിക്കാവൂ എന്ന് എഴുതി കൊടുത്തുള്ള കാര്യങ്ങളൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു നടക്കുന്നത്.

പൊലീസ് അന്വേഷണം അതിന്റെ വഴിക്കു നടക്കുമെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് കേസ് അന്വേഷണത്തിലെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

related stories