Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ഉദ്ഘാടനം: മാണിക്ക് ക്ഷണം, പങ്കെടുക്കും; കോൺഗ്രസ് വിട്ടുനിൽക്കും

GST

ന്യൂഡൽഹി ∙ ജിഎസ്ടി ഉദ്ഘാടന ചടങ്ങിനു കേരളത്തിന്റെ മുൻധനകാര്യമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണിക്ക് ക്ഷണം. ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.

അതേസമയം, ജിഎസ്ടി നടപ്പാക്കുന്നതിനായി നടക്കുന്ന പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. അര്‍ധരാത്രിയിലെ ഉദ്ഘാടനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കര്‍‌ഷകരും ദളിതരും ദുരിതം നേരിടുമ്പോള്‍ ആഘോഷം നടത്തുന്നതിനെ അനുകൂലിക്കാനാകില്ലന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Read More on GST Bill in Malayalam

ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം 30ന് അര്‍ധരാത്രിയാണ് ചേരുക. സിപിഎം, സിപിഐ എംപിമാരും സമ്മേളനത്തിൽനിന്നു വിട്ടുനില്‍ക്കാൻ തീരുമാനിച്ചു. ബഹിഷ്കരണം ഒൗദ്യോഗികമായി പ്രഖ്യാപിച്ചാണ് സിപിഐ വിട്ടുനിൽക്കുന്നത്. സിപിഎം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പ്രത്യേക സമ്മേളനം ചേരുന്നതിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസാരിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കുന്നത് ആറുമാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട്.