Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്കുണ്ട്, വേണ്ടിവന്നാൽ വെടിവയ്ക്കും: പി.സി. ജോർജ് എംഎൽഎ

pc george പി.സി. ജോർജ് എംഎൽഎ തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടി സംസാരിക്കുന്നു.

കോട്ടയം ∙ പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവർക്ക് നേരെയാണ് തോക്കെടുത്തതെന്ന് പി.സി. ജോർജ് എംഎൽഎ. കയ്യിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു പി.സി. ജോർജ് എംഎൽഎ.

Read More: പി.സി.ജോർജ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി: എസ്റ്റേറ്റ് തൊഴിലാളികൾ

മുണ്ടക്കയത്തുള്ളത് ഹാരിസണിന്റെ സ്ഥലമാണ്. അത് പൂട്ടിക്കിടക്കുകയാണ്. അതിന്റെ അതിർത്തിയിൽ 52ഒാളം കുടുംബങ്ങൾ കുടിൽ കെട്ടിതാമസിക്കുന്നു. വർഷങ്ങളായി അവർ അവിടെയാണ് താമസിക്കുന്നത്. അത് ഹാരിസണിന്റെ ഭൂമിയല്ല. പഴയൊരു തറവാട്ടുകാരൻ വിറ്റതാണ്. എസ്റ്റേറ്റിലുള്ള തൊഴിലാളികൾ ഇവരെ സ്ഥിരമായി ശല്യം ചെയ്യുകാണ്. എസ്റ്റേറ്റ് പൂട്ടിക്കിടക്കുകയാണ്, അവിടെ തൊഴിലാളികൾ ഇല്ല. കള്ളുംകൊടുത്ത് കുറേ പേരെ മുതലാളി ഇറക്കിയിരിക്കുകയാണ്. അവരാണ് കുടുംബങ്ങളെ ഉപദ്രവിക്കുന്നത്. 

രണ്ടുദിവസം മുൻപ് 52 വീടുകളിൽ ഒരു വീടിനുനേരെ ആക്രമണം ഉണ്ടായി. ആ കുടുംബങ്ങൾ എല്ലാം തന്റെ വീട്ടിൽ വന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവിടെ സന്ദർശിച്ചത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ എസ്റ്റേറ്റിലെ കുറച്ചു തൊഴിലാളികൾ ഉണ്ടായിരുന്നു. ‘എംഎൽഎ ഗോ ബാക്ക്’ എന്നു പറഞ്ഞു മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിൻമാറിയില്ല. എന്നെ കുറേ ചീത്തവിളിച്ചു. അതിന്റെ ഇരട്ടി ഞാനും തിരിച്ചുവിളിച്ചു. ശരിയോടൊപ്പം, പാവങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണ് ഞാൻ. ബഹളം തുടർന്നപ്പോഴാണ് തോക്കെടുത്തത്. 

എന്റെ കയ്യിൽ തോക്ക് ഉണ്ട്. ലൈസൻസ് ഉള്ള തോക്കാണത്. സ്വയം സംരക്ഷണത്തിന് വേണ്ടി അനുവദിച്ചതാണ്. ഇനിയും കൊണ്ടുനടക്കും. ഇപ്പോഴും എന്റെ വണ്ടിയിൽ ഉണ്ട്. എന്നെ ആക്രമിച്ചാൽ വെടിയും വയ്ക്കും. അതിനാണ് സർക്കാർ ലൈസൻസ് അനുവദിച്ചത്. പ്രശ്നങ്ങൾക്ക് അവസാനം തൊഴിലാളി നേതാക്കൾ എന്നു പറഞ്ഞ് അഞ്ചു പേർ രംഗത്തെത്തി. അവരുമായി കാര്യങ്ങൾ സംസാരിച്ചു. വിശദമായി ചർച്ച നടത്താമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തും–പി.സി. ജോർജ് പറഞ്ഞു.