Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറാച്ചി തുറമുഖ ആക്രമണത്തിന്റെ സൂത്രധാരൻ ബി.എൻ. കവിന അന്തരിച്ചു

Kavina ലഫ്. കമാൻഡർ ബി.എൻ. കവിന (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി ∙ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ  ലഫ്. കമാൻഡർ ബി.എൻ. കവിന (80) നിര്യാതനായി. ഓസ്ട്രേലിയയിലെ അഡ്‌ലയ്ഡിൽ മകന്റെ വസതിയിലായിരുന്നു കവിനയുടെ അന്ത്യം. 

ഐഎൻഎസിന്റെ 25–ാം മിസൈൽ സ്ക്വാഡ്രനിൽപ്പെട്ട നിപട് , നിർഘട്ട് , വീർ എന്നീ കപ്പലുകളാണ് 1971 ഡിസംബർ നാലിന് കറാച്ചി തുറമുഖത്ത് മിസൈലാക്രമണം നടത്തിയത്. നിപടിന്റെ കമാൻഡിങ് ഓഫിസറായിരുന്നു കവിന. ഈ സൈനിക നടപടി യുദ്ധചരിത്രത്തിൽ ‘ഓപ്പറേഷൻ ട്രിഡന്റ് ’ എന്നറിയപ്പെടുന്നു.