Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലെയെ തോൽപ്പിച്ച് ജർമനിക്ക് കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം

Germany celebration കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ ജർമൻ താരങ്ങളുടെ ആഘോഷം. (ചിത്രം കടപ്പാട്: എപി)

മോസ്കോ ∙ കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലെയെ 1–0നു തോൽപ്പിച്ച് ജർമനി കോൺഫെഡറേഷൻസ് കപ്പ് ജേതാക്കൾ. 20–ാം മിനിറ്റിൽ മിഡ്ഫീൽഡർ ലാർസ് സ്റ്റിൻഡിലാണ് ജർമനിയുടെ വിജയഗോൾ നേടിയത്. ചിലെ താരം മാഴ്സലോ ദയസിന്റെ പിഴവിൽ നിന്നു പന്തു കിട്ടിയ ടിമോ വെർണർ നൽകിയ പാസ് സ്റ്റിൻഡിൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

കളിയിൽ കൂടുതൽ നേരം പന്തു കൈവശം വച്ചിട്ടും കൂടുതൽ ഷോട്ടുകളുതിർത്തിട്ടും ചിലെയ്ക്ക് ജർമൻ ഗോൾവല ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ ഉജ്വല സേവുകളാണ് ജർമനിയെ കാത്തത്. ജയത്തോടെ ജർമനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തേക്കു കയറി.

germany players ഗോൾ നേടിയ ജർമൻ താരങ്ങളുടെ ആഹ്ലാദം. പിന്നിൽ ചിലെ താരം അർതുറോ വിദാലിന്റെ പോസ്റ്റർ.