Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പനോവ് വെള്ളച്ചാട്ടത്തിനു താഴെ യുവാവ് മരിച്ച നിലയിൽ

dead-body Representative Image

മലപ്പുറം ∙ കോട്ടയ്ക്കൽ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിനു താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് കല്ല് അടർന്നു തലയിൽ വീണാണു മരണമെന്നു പൊലീസ് അറിയിച്ചു.

വെട്ടിച്ചിറ മുഴങ്ങാണി മണ്ടായപ്പുറം മൊയ്തീൻകുട്ടിയുടെ മകൻ അദ്നാൻ (17) ആണ് മരിച്ചത്. തിരൂർ പൊന്നാനിപ്പുഴയുടെ ഉറവിടമാണ് അയ്യപ്പനോവ്.