Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അചൽ കുമാർ ജോട്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ; വ്യാഴാഴ്ച ചുമതലയേൽക്കും

Achal Kumar Joti

ന്യൂഡൽഹി∙ ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി അചൽ കുമാർ ജോട്ടിയെ ശുപാർശ ചെയ്തു. നിലവിലെ കമ്മിഷണറായ നസീം സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷണറായ ‍ജോട്ടി വ്യാഴാഴ്ച ചുമതലയേൽക്കും. അറുപത്തിനാലുകാരനായ ജോട്ടി 1975 ബാച്ചിൽ ഗുജറാത്ത് കേഡറിൽനിന്നുള്ള ഐഎഎസ് ഓഫിസറാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ‌‍ ചീഫ് സെക്രട്ടറിയായിരുന്നു. ആറു വർഷമോ 65 വയസ്സുവരെയോയാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി.