Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകിട കർഷകർക്ക് 25 രൂപക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകും: മന്ത്രി തോമസ് ഐസക്

dr-thomas-isaac

കണ്ണൂർ ∙ സംസ്ഥാനത്ത് 25 രൂപക്ക് ചെറുകിട കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന സംവിധാനം സർക്കാർ ഒരുക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ഇതിനായി ഏഴ് ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്യത്തിൽ വിരിയിക്കുന്നത്. ഒക്ടോബറോടെ ദിനംപ്രതി ഒരു ലക്ഷം കോഴികുഞ്ഞുങ്ങളെ 25 രൂപ സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തളിപ്പറമ്പ് നിയോജക മണ്ഡലം നീർത്തടാധിഷ്ഠിത വികസന പദ്ധതി ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകിയ നികുതി ഇളവ് ഒരു ദിവസമെങ്കിലും ജനങ്ങൾക്ക് നൽകാനാണ് സംസ്ഥാന സർക്കാർ പറയുന്നത്. എപ്പോഴൊക്കെ കോഴിക്ക് വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ കോഴി കുഞ്ഞിനും കോഴി തീറ്റക്കും വില കൂട്ടുന്നുണ്ട്. ഏതാനും വൻകിട കമ്പനികളാണ് ഇത് ചെയ്യുന്നത്. അവർ ഒരിക്കലും മുൻപിൽ വരാറില്ല. ലാഭം മുഴുവൻ അവർ ‘അടിച്ചുമാറ്റുകയാണ്’.

ഇതിന് തടയിടാൻ കുടുബശ്രീയുടെ നേതൃത്വത്തിലും കോഴി ഫാമുകൾ തുടങ്ങും ഇതിനാവശ്യമായ ഷെഡ് ഉൾപ്പെടെയുള്ള സഹായങ്ങൾ സർക്കാർ നൽകും. സർക്കാർ പറഞ്ഞ വിലക്ക് കോഴിയെ വിൽക്കാൻ സാധിക്കില്ലെങ്കിൽ കടകൾ പൂട്ടിയിടുന്നതിൽ തങ്ങൾക്ക്  എതിർപ്പില്ലെന്നും വ്യാപാരികളുമായി തന്നെയാണ് ചർച്ച നടത്തിയതെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു.

related stories