Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ ബാധിച്ച കുടുംബത്തെ ജപ്തിയിൽനിന്ന് രക്ഷിച്ച് സുരേഷ് ഗോപി

Endosulfan victim

മുള്ളേരിയ (കാസർകോട്) ∙ മൂന്നു മാസത്തെ സാങ്കേതികത്വം പറഞ്ഞ് എൻഡോസൾഫാൻ ദുരിതബാധിത കുടുംബത്തെ ജപ്തി വക്കിലേക്കു തള്ളിയിട്ട സംഭവത്തിൽ കുടിശിക അടയ്ക്കാമെന്ന് നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാഗ്ദാനം. മലയാള മനോരമയിലൂടെ ബെള്ളൂർ കൽക്കയിലെ പാർവതിയും മകൻ ദിനേശനും അടങ്ങുന്ന നാലംഗകുടുംബത്തിന്റെ ദുരിതമറിഞ്ഞാണ് ഇടപെടൽ.

Read: സാങ്കേതികത്വത്തിൽപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിത കുടുംബം ജപ്തിഭീഷണിയിൽ

പാർവതിയുടെ ഭർത്താവ് എൻഡോസൾഫാൻ ദുതിരബാധിതനായ എല്യണ്ണഗൗഡ 2011 സെപ്‌റ്റംബറിൽ പിന്നാക്ക വികസന കോർപറേഷനിൽനിന്നു വായ്പ ബാധ്യതയായതോടെയാണു ജപ്തിനോട്ടിസ് എത്തിയത്. വായ്പയിൽ 22,000 രൂപയോളം തിരിച്ചടച്ചെങ്കിലും എല്യണ്ണഗൗഡ മരിച്ചതോടെ തിരിച്ചടവു മുടങ്ങിയിരുന്നു. ഈ 15നകം മുതലും പലിശയും ഉൾപ്പെടെ 1,32,064 രൂപ തിരിച്ചടച്ചില്ലെങ്കിൽ ഈടുവച്ച വീടും സ്ഥലവും ജപ്‌തിചെയ്യുമെന്നു കാട്ടിയാണ് ബാങ്ക് നോട്ടീസ്. എല്യണ്ണ ഗൗഡ വായ്‌പയെടുത്ത തീയതിക്കു മൂന്നു മാസം മുൻപ് എടുത്തവരുടെ കടബാധ്യത മാത്രമേ എഴുതിത്തള്ളാനാവു എന്നായിരുന്നു സർക്കാർ ന്യായം. ഇതേക്കുറിച്ചുള്ള മനോരമ വാർത്ത ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി നോവലിസ്റ്റും എൻഡോസൾഫാൻ ആക്ടിവിസ്റ്റുമായ ഡോ. അംബികാസുതൻ മാങ്ങാടിനെ ബന്ധപ്പെട്ടാണു തുക അടയ്ക്കാമെന്നേറ്റത്.

എല്ലാ വഴികളും അടഞ്ഞുവെന്ന കരുതിയ പാർവതിക്കും കുടുംബത്തിനും പുതിയ പ്രതീക്ഷയാവുകയാണു സുരേഷ് ഗോപിയുടെ ഇടപെടൽ. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുന്നതുൾപ്പെടെയുള്ള ഇടപെടലുകൾ നേരത്തെ സുരേഷ് ഗോപി നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് അമ്പലത്തറയിൽ സ്നേഹവീടു നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.