കോഴിക്കോട്∙ മടവൂരിൽ സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊന്നു. വയനാട് സ്വദേശി അബ്ദുൽ മാജിദ് ആണ് മരിച്ചത്. മടവൂർ നരിക്കുനി സിഎം സെന്റർ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ പതിനൊന്നോടെയാണ് സംഭവം. പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നാണു സൂചന. യാതൊരു പ്രകോപനവുമില്ലാതെയാണ് കുട്ടിയെ ഇയാൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്കൂളിനു സമീപത്തുതന്നെ താമസിക്കുന്നയാളാണ് ഇയാൾ. സ്വദേശം എവിടെയാണെന്നു വ്യക്തമല്ല. സ്കൂളിലെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Representational image
Advertisement