Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ടയിൽ പതിനേഴുകാരിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവാവ് പിടിയിൽ

naranganam-attack സജിനെ പൊലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കുന്നു.

പത്തനംതിട്ട∙ നാരങ്ങാനത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലെ 17 വയസുള്ള പെൺകുട്ടിയെ വെള്ളിയാഴ്ച സന്ധ്യയോടെ ആക്രമിച്ച സജിനെ (23) വീടിനു സമീപത്തെ റബർ തോട്ടത്തിൽനിന്നാണ് ആറന്മുള പൊലീസ് പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

അതേസമയം, എൺപതുശതമാനം പൊള്ളലേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരനിലയിൽ ചികിൽസയിലാണ്. സജിനെ വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്കു മാറ്റി. പ്രണയത്തിലാണെന്ന പേരിൽ തന്റെ കൂടെ രാത്രിയിൽ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനാണ് സജിൻ പെൺകുട്ടിയെ ആക്രമിച്ചത്.

പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന്‌ പറയുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ സംഭവം നടന്നത്.

related stories