Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് പനി മരണം ഇരട്ടിയായി: കഴിഞ്ഞവർഷം 78, ഈ വർഷം 153

fever

തിരുവനന്തപുരം∙ ആരോഗ്യസംരക്ഷണത്തിൽ മുന്നിലെന്ന് അവകാശപ്പെടുമ്പോഴും പനി മരണങ്ങളുടെ നാടായി കേരളം. കഴിഞ്ഞവർഷം 78 പനി മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ടു ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റിപ്പോർട്ടു ചെയ്തത് 153 മരണങ്ങളാണെന്നു ആരോഗ്യവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.

ആരോഗ്യവകുപ്പിന്റെ ഐഡിഎസ്പി സെല്ലിന്റെ കണക്കുകൾ ഇങ്ങനെ:

(സർക്കാർ ആശുപത്രികളിലെത്തിയ പനി, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1, മലേറിയ എന്നീ വിഭാഗത്തിലെ കണക്കുകൾ മാത്രം. )

∙ 2017 (ജൂലൈ 13വരെ)

  • പനി–ബാധിച്ചവർ– 17,66,652
    മരിച്ചത്–57 പേർ
  • ഡെങ്കിപ്പനി ബാധിച്ചവർ–11,229
    മരിച്ചത്–19 പേർ
  • എലിപ്പനി ബാധിച്ചവർ–701
    മരണം–10
  • എച്ച്1 എൻ1 ബാധിച്ചവർ–1901
    മരിച്ചത്– 66 പേർ
  • മലേറിയ–ഒരു മരണം
    ആകെ–153

∙ 2016 ലെ കണക്ക്( ജനുവരി മുതൽ ഡിസംബർ വരെ)

  • പനി ബാധിച്ച് മരിച്ചവർ–18
  • ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ–21
  • എലിപ്പനി ബാധിച്ച് മരിച്ചവർ–35
  • എച്ച്1എൻ1 ബാധിച്ച് മരിച്ചവർ–1
  • മലേറിയ ബാധിച്ച് മരിച്ചവർ–3
  • ആകെ–78