Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരുടെ മൊഴിയെടുക്കൽ; പൊലീസ് നടപടിയിൽ സ്പീക്കർക്ക് അതൃപ്തി

Sreeramakrishnan

തിരുവനന്തപുരം ∙ കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ വച്ച് പൊലീസ് ജനപ്രതിനിധികളുടെ മൊഴിയെടുത്തതിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അതൃപ്തി. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് മാർഷലിനോട് സ്പീക്കർ വിശദീകരണം തേടി. നടപടി ക്രമം പാലിക്കാതെയാണ് പൊലീസ് നടപടി. ഇക്കാര്യത്തിലുള്ള അതൃപ്തി സ്പീക്കർ, ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നു യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല.

രാവിലെയാണ് ഇടതു എംഎൽഎയും നടനുമായ മുകേഷിന്റെയും യുഡിഎഫ് എംഎൽഎ അൻവർ സാദത്തിന്റെയും മൊഴി എംഎൽഎ ഹോസ്റ്റലിൽ വച്ച് രേഖപ്പെടുത്തിയത്. തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്റെ മൊഴിയെടുക്കാൻ പൊലീസ് ഒരുങ്ങിയിരുന്നുവെങ്കിലും സ്പീക്കറുടെ ഒാഫിസ് തടയുകയായിരുന്നു. നടപടി ക്രമം പാലിച്ചശേഷം ഈ മാസം 21ന് പി.ടി. തോമസ് എംഎൽഎയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Read More: പൾസർ സുനിയെ അടുത്തറിയാം, വീട്ടുകാർക്കും പരിചയമുണ്ട്: മുകേഷിന്റെ മൊഴി

എംഎൽഎ ഹോസ്റ്റലിൽവച്ചോ നിയമസഭാ സമുച്ചയത്തിൽ വച്ചോ ജനപ്രതിനിധികളുടെ മൊഴിരേഖപ്പെടുത്തുമ്പോൾ അതിന് സ്പീക്കറുടെ ഒാഫിസിൽ നിന്ന് മുൻകൂർ അനുമതിവാങ്ങേണ്ടതുണ്ട്. ഇത്തരം നടപടിയൊന്നും പൂർത്തിയാക്കാതെ രഹസ്യമായി എംഎൽഎ ഹോസ്റ്റലിൽ എത്തി മൊഴിയെടുക്കുകയായിരുന്നു. ഇതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. നടൻ ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് അൻവർ സാദത്ത് എംഎൽഎയോട് ചോദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.