Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധു നോട്ടുകൾ മാറാൻ ഇനി സമയം നൽകാനാവില്ല: കേന്ദ്രം സുപ്രീം കോടതിയിൽ

Banned 500 rupees note

ന്യൂഡൽഹി ∙ അസാധു നോട്ടുകൾ മാറാൻ ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ഇനിയും സമയം അനുവദിച്ചാൽ കള്ളപ്പണം തടയാനുള്ള കേന്ദ്രസർക്കാർ നടപടിക്ക് തടസ്സമാകുമെന്നും കേന്ദ്രം നൽകിയ വിശദീകരണത്തിൽ പറയുന്നു. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ റദ്ദാക്കിയ നോട്ടുകൾ മാറ്റി വാങ്ങാൻ പൗരന്മാരെ അനുവദിക്കണമെന്ന് ജൂലൈ നാലിന് ഹർജി പരിഗണച്ചപ്പോൾ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 

ജയിലിലായവരുൾപ്പെടെ, നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടു മാറാൻ കഴിയാതിരുന്നവർക്ക് ന്യായമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അവർക്ക് നോട്ടു മാറ്റി നൽകണം. ഈ മാസം 17 നു മുൻപ് ഇക്കാര്യത്തിൽ മറുപടി അറിയിക്കണമെന്നും സർക്കാരിനോട് കോട‍തി ആവശ്യപ്പെട്ടിരുന്നു. നോട്ടു മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. 

കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.