Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സിങ് വിദ്യാർഥികളെ ജോലിക്കു നിയോഗിച്ച ഉത്തരവിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

K K Shailaja

തിരുവനന്തപുരം ∙ നഴ്സിങ് വിദ്യാർഥികളെ ജോലിക്കു നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടിയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ചതെന്നും നിയമപരമായി തെറ്റുള്ളതായി കരുതുന്നില്ലെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. നഴ്സുമാരെ തോല്‍പ്പിക്കാനല്ല തീരുമാനമെന്നും നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും ഗുണകരമായ തീരുമാനമായിരുന്നു ഇതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

നഴ്സിങ് വിദ്യാർഥികളെ ജോലിക്കു നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം മെഡിക്കൽ കോളജിനു കീഴിലുള്ള നഴ്സിങ് വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചിരുന്നു. ജില്ലയിൽ നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികൾ ജോലിക്കെത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.