Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെ: മാമുക്കോയ

Mamukoya

കോഴിക്കോട് ∙ ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയാണെന്ന് നടൻ മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാൻ. മലയാളികൾ രാഷ്ട്രീയ ബോധവും സംസ്കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാർത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോൾ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികൾ എന്നു തെളിഞ്ഞു– മാമുക്കോയ പറഞ്ഞു.

കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന ‘അറേബ്യൻ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് മാമുക്കോയയുടെ പ്രതികരണം.

related stories