Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; പൾസർ സുനിക്കെതിരെ പുതിയ കേസ്

Pulsar-Suni-2

കൊച്ചി ∙ യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ സുനിൽ കുമാറി (പൾസർ സുനി) നെതിരെ പുതിയ കേസ്. 2011 നവംബറിൽ മറ്റൊരു നടിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. നിർമാതാവ് ജോണി സാഗരികയുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്ന് പരാതി നൽകിയിരുന്നില്ല. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. സുനിൽ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്.

എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ നടിയെ ഇവിടെ നിന്ന് വാനിൽ കയറ്റി കുമ്പളത്തെ റമദാ ഹോട്ടലിൽ കൊണ്ടു ഇറക്കി വിടുകയായിരുന്നു. വാഹനം ദിശമാറി സഞ്ചരിച്ചപ്പോൾ നടി ചിത്രത്തിന്റെ നിർമാതാവ് ജോണി സാഗരികയെയും ഭർത്താവിനെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ സുനി, നടിയെ ഹോട്ടലിൽ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. ഈ നടിക്കൊപ്പം മറ്റൊരു നടി കൂടി വരുന്നുണ്ടെന്ന് സുനി അറിഞ്ഞിരുന്നു. പക്ഷെ, യുവ നടി യാത്ര റദ്ദാക്കുകയായിരുന്നു.

ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സുനിയ്ക്കെതിരെ പുതിയ കേസ്. 2011ൽ രേഖാമൂലം പരാതി നൽകാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.