Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ഇന്ത്യൻ വംശജന്‍

arpan-doshi അർപൻ ദോഷി

ലണ്ടൻ∙ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറാവുകയാണ് ഇന്ത്യൻ വംശജനായ അർപൻ ദോഷി. 21 വർഷവും 335 ദിവസവും പ്രായമുള്ള അർപൻ അടുത്തമാസം യോർക്ക് നഗരത്തിലെ ജൂനിയർ ഡോക്ടറായി പ്രാക്ടീസ് തുടങ്ങും. യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽനിന്നു തിങ്കളാഴ്ച അർപൻ എംബിബിഎസ് ബിരുദം നേടി.

ഗുജറാത്തിലെ ഗാന്ധിനഗറിലെ പ്രാദേശിക സ്കൂളിലായിരുന്നു 13 വയസ്സുവരെ അർപൻ ഉണ്ടായിരുന്നത്. പിന്നീടു പിതാവിന്റെ ജോലി സംബന്ധമായി ഫ്രാൻസിലേക്കു മാറി. തുടർ വിദ്യാഭ്യാസം അവിടെയായിരുന്നു. ഇംഗ്ലിഷ് കൂടാതെ, ഹിന്ദിയും ഗുജറാത്തിയും അർപനു സംസാരിക്കാൻ അറിയാം.

മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്നു മെഡിക്കൽ ബിരുദം സ്വന്തമാക്കിയ റേച്ചൽ ഫായെ ഹിൽ ആണ് യുകെയിലെ പ്രായം കുറഞ്ഞ ഡോക്ടറെന്ന റെക്കോർഡ് കരസ്ഥമാക്കിയത്. 2010ൽ ബിരുദം കരസ്ഥമാക്കുമ്പോൾ 21 വർഷവും 352 ദിവസവുമായിരുന്നു അവരുടെ പ്രായം.

related stories