Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

akg-centre

മട്ടന്നൂർ∙ നഗരസഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 27 സീറ്റിൽ മത്സരിക്കും. സിപിഐ, ജനതാ ദൾ, ഐഎൻഎൽ, എൻസിപി, സിഎംപി എന്നിവയ്ക്ക് ഓരോ സീറ്റുണ്ട്. മൂന്ന് ഇടതു സ്വതന്ത്രരും മൽസരിക്കും.

ആഗസ്റ്റ് എട്ടിനാണ് മട്ടന്നൂർ നഗരസഭയിലേക്ക് തിര‍‍ഞ്ഞെടുപ്പ് നടക്കുക. 35 നഗരസഭ വാർഡുകളിലാണ് തിര‍ഞ്ഞെടുപ്പ്. ജൂലായ് 21 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 10ന് ഫലപ്രഖ്യാപനമുണ്ടാകും. ഇടക്കാലത്ത് നിലവിൽ വന്നതിനാൽ മട്ടന്നൂരിൽ മറ്റ് നഗരസഭകളോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാറില്ല.