Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ കശ്മീർ; ബാഹ്യ ഇടപെടൽ വേണ്ട: രാഹുൽ

Rahul-Gandhi

ന്യൂഡൽഹി ∙ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു കക്ഷിയും ഇടപെടേണ്ടതില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മൂന്നാമതൊരു കക്ഷിക്കും അവകാശമില്ലെന്ന കോൺഗ്രസ് ഉപാധ്യക്ഷന്റെ പ്രസ്താവന. ഇന്ത്യയെന്നാൽ കശ്മീരും കശ്മീരെന്നാൽ ഇന്ത്യയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീർ കത്തുന്നതിനു കാരണം നരേന്ദ്ര മോദി സർക്കാരിന്റെ നയവൈകല്യങ്ങളാണെന്നും പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ രാഹുൽ ചൂണ്ടിക്കാട്ടി. കുറേനാളായി ഞാൻ ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെയും നയങ്ങളാണ് ജമ്മു കശ്മീർ ഇപ്പോഴും കത്തുന്നതിനു കാരണം – രാഹുൽ പറഞ്ഞു.‌‌

കശ്മീർ വിഷയത്തിൽ ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ചർച്ച വേണമെന്ന് കേൾക്കുന്നു. എന്നാൽ, കശ്മീർ എന്നാൽ ഇന്ത്യയും ഇന്ത്യയെന്നാൽ കശ്മീരും ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, ഇതു നമ്മുടെ ആഭ്യന്തര വിഷയമാണ്. മറ്റാരെയും ഇക്കാര്യത്തിൽ ഇടപെടാൻ അനുവദിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ക്രിയാത്മകമായ പങ്കു വഹിക്കാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കി ചൈന അടുത്തിടെ രംഗത്തെത്തിയിരുന്നു.

related stories