Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യ തര്‍ക്കഭൂമി: അപ്പീലുകളില്‍ ഉടന്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

Supreme Court

ന്യൂഡൽഹി∙ അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ ഉടന്‍ വാദം കേള്‍ക്കാമെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. തര്‍ക്കഭൂമിയെ മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീലുകള്‍. 2010 മുതല്‍ അപ്പീലുകള്‍ കെട്ടിക്കിടക്കുകയാണെന്നും േവഗത്തില്‍ തീര്‍പ്പു കല്‍പിക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.

related stories