Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കുണ്ടെങ്കില്‍ ടോള്‍ വേണ്ട എന്നത് തെറ്റിദ്ധാരണ: ദേശീയപാത അതോറിറ്റി

toll booth

തൃശൂർ ∙ ടോള്‍ പ്ലാസകളില്‍  എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നിര്‍ബന്ധമെന്ന് ദേശീയപാത അതോറിറ്റി. അഞ്ചു വാഹനത്തില്‍ കൂടുതല്‍ കാത്തുകിടന്നാല്‍ ടോള്‍ ഗേറ്റ് തുറന്നിടേണ്ടതില്ല എന്നും അതോറിറ്റി വ്യക്തമാക്കി. തിരക്കുണ്ടെങ്കില്‍ ടോള്‍ വേണ്ട എന്നത് തെറ്റിദ്ധാരണയാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രത്യേക വിജ്ഞാപനം. പാലിയേക്കരയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ട്രാക്കിലുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്ന് വാദമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.

related stories