Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കർക്കശമായി നേരിടും: മുഖ്യമന്ത്രി പിണറായി

pinarayi

തിരുവനന്തപുരം ∙ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡന ആരോപണത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ എം. വിൻസന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അന്വേഷിക്കുന്നതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമത്തെയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുകയും കർക്കശമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴയിൽ അന്വേഷണം തുടരുകയാണെന്നും അതു നടക്കട്ടേയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

related stories