Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി പ്രേക്ഷകർ അഭിനയം വിലയിരുത്തട്ടെ; ‘ടീം ഫൈവ് ’ കണ്ടശേഷം ശ്രീശാന്ത്

Sreesanth

കൊച്ചി ∙ ബിഗ് സ്ക്രീനിലെ പ്രകടനം കുടുംബത്തോടൊപ്പം ആസ്വദിച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. നായകനായി അഭിനയിച്ച ‘ടീം ഫൈവ് ’ കാണാന്‍ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് ശ്രീശാന്ത് ഇടപ്പള്ളി ലുലു മാളിലെ തിയറ്ററിലെത്തിയത്. മലയാളി പ്രേക്ഷകരാണ് അഭിനയം വിലയിരുത്തേണ്ടതെന്ന് ചിത്രം കണ്ടശേഷം ശ്രീശാന്ത് മനോരമ ന്യൂസിനോടു പറഞ്ഞു.

ക്രിക്കറ്റ് പിച്ചില്‍ പ്രതിഭ തെളിയിച്ച ശ്രീശാന്ത്, അഭിനയത്തിന്റെ പിച്ചിലും മികവു തെളിയിക്കുകയാണ് ടീം ഫൈവിലെ ബൈക്ക് റേസറുടെ വേഷത്തിലൂടെ. ക്രിക്കറ്റാണോ അഭിനയമാണോ കൂടുതല്‍ വഴങ്ങുന്നതെന്ന ചോദ്യത്തിന് ഏതും വഴങ്ങുമെന്നായിരുന്നു ശ്രീ യുടെ പ്രതികരണം. തന്റെ ഭര്‍ത്താവ് അഭിനയത്തില്‍ ഒട്ടും മോശമല്ലെന്നാണ് ചിത്രം കണ്ട ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ പക്ഷം. ചിത്രത്തില്‍ പ്രധാന വേഷത്തിലൊന്ന് ചെയ്യുന്ന പേളി മാണിക്കും ശ്രീശാന്തിന്റെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. 

ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും അണിയറ പ്രവര്‍ത്തകര്‍‍ക്കൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തുമെല്ലാമാണ് ശ്രീശാന്ത് തിയറ്ററില്‍ നിന്നു മടങ്ങിയത്.

related stories