Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവൂരിലും ദിലീപ് ഭൂമി കയ്യേറി; ഒത്താശ ചെയ്തത് റവന്യു ഉദ്യോഗസ്ഥരെന്ന് ആരോപണം

Actor Dileep

കൊച്ചി∙ ചാലക്കുടിക്കു പുറമേ എറണാകുളത്തും നടൻ ദിലീപ് ഭൂമി കൈയ്യേറിയതായി ആരോപണം. വടക്കൻ പറവൂർ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയ്യേറ്റമെന്ന് ആക്ഷേപമുണ്ട്. 

ദിലീപിന്റെയും മഞ്ജു വാര്യരുടെയും പേരിൽ എട്ടുവർഷം മുൻപാണ് കരുമാലൂർ കാരയ്ക്കാതുരുത്തിൽ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോടു ചേർന്നു കിടന്നിരുന്ന ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആക്ഷേപം. കൈയേറ്റത്തിന് ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

related stories