Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർഭയ കേസിനേക്കാൾ പ്രഹരശേഷിയുള്ള തെളിവുകളുണ്ട്: പ്രോസിക്യൂഷൻ

Pulsar-Suni

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങള്‍ പകർത്തിയ കേസിലെ കോടതി നടപടികൾ രഹസ്യമായി വേണമെന്ന് പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ. ഡൽഹിയിലെ നിർഭയ സംഭവത്തേക്കാൾ പ്രഹരശേഷിയുള്ള തെളിവുകൾ ഈ കേസിലുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നടിയുടെ രഹസ്യമൊഴിയടക്കം പലനിർണായകമായ തെളിവുകളും ഈ കേസിലുണ്ട്. അതു തുറന്നകോടതിയിൽ പറയാനാകില്ല. അതിനാൽ രഹസ്യമൊഴിയിൽ വാദം കേൾക്കുന്നത് തുറന്ന കോടതിയിൽ ആവരുത്. ആവശ്യമെങ്കിൽ പ്രതിഭാഗത്തിനു നടിയുടെ മൊഴിയുടെ പകർപ്പ് കോടതിയിൽനിന്നെടുത്ത് അവിടെ വച്ചുതന്നെ വിലയിരുത്താം. പക്ഷേ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുത്.

അന്വേഷണം നടക്കുമ്പോൾ കേസിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ പറഞ്ഞു. കേസിലുൾപ്പെടുന്ന ഏതൊരു സ്ത്രീക്കും നൽകേണ്ട സുരക്ഷിതത്വവും അന്തസും സർക്കാരിന്റെ ചുമതലയാണ്. അതിനാലാണ് കേസ് ഇത്രയും നന്നായി അന്വേഷിക്കുന്നതും സാക്ഷികളെ സംരക്ഷിക്കാൻ നിലപാടെടുക്കുന്നതും. കേസിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും വാദം കേൾക്കും.

related stories