Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളം പറയില്ല, ഇനിയും സ്രാവുകളെ പിടികൂടാനുണ്ട്: പൾസർ സുനി

pulsar-suni

ആലപ്പുഴ ∙ കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു കേസിലെ മുഖ്യപ്രതി പൾസർ സുനി മാധ്യമങ്ങളോടു പറഞ്ഞു. ഇനിയും വൻ സ്രാവുകളുണ്ട്. ‍ഞാൻ കള്ളം പറയില്ല. വ്യക്തമായ തെളിവുകൾ എന്റെ പക്കലുണ്ടെന്നും സുനി അവകാശപ്പെട്ടു. മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൾസർ സുനി മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഇനിയും സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി നേരത്തെയും പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനി മുൻപ് പ്രതികരിച്ചത്. 

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചു.