Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ഐഐടി സ്ഥിരം ക്യാംപസ് ശിലാസ്ഥാപനം ആഗസ്റ്റിൽ

iit-palakkad

ന്യൂഡൽഹി∙ പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) സ്ഥിരം ക്യാംപസിന്‍റെ ശിലാസ്ഥാപനം ആഗസ്റ്റിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി ഐഐടിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനെത്തുടർന്നാണു തീരുമാനം.

ഇപ്പോള്‍ താല്‍ക്കാലിക ക്യാംപസിലാണ് ഐഐടി പ്രവര്‍ത്തിക്കുന്നത്. കഞ്ചിക്കോട്ടാണു നിര്‍ദിഷ്ട സ്ഥിരം ക്യാംപസ്. കേരളത്തില്‍ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍റ് ആര്‍ക്കിടെക്ചര്‍ ആരംഭിക്കണമെന്നു കേന്ദ്രമന്ത്രിയോടു മുഖ്യമന്ത്രി അഭ്യർഥിച്ചു. സ്കൂള്‍ ഓഫ് പ്ലാനിങിന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നതിനുമുമ്പു പാലക്കാട് ഐഐടിയില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്മെന്‍റ് ആരംഭിക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാർഥികളുടെ ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി രണ്ടു ഹോസ്റ്റലുകള്‍ നിർമ്മിക്കാമെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു. ഒന്ന് യുജിസി ഗ്രാന്റ് ഉപയോഗിച്ചും മറ്റൊന്നു സാമൂഹ്യക്ഷേമ ഗ്രാന്‍റ് ഉപയോഗിച്ചും നിര്‍മിക്കും. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതുകൊണ്ടു പട്ടികജാതി-പട്ടികവര്‍ഗ വിദ്യാർഥികളും പിന്നാക്ക സമുദായ വിദ്യാർഥികളും നേരിടുന്ന പ്രയാസം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിപ്പോഴാണു രണ്ടു ഹോസ്റ്റല്‍ കെട്ടിടങ്ങൾ ഉടനെ നിർമ്മിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചത്.

എന്നാല്‍ സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും സ്വകാര്യ ഹോസ്റ്റലുകള്‍ കൂടി വിദ്യാർഥികള്‍ പ്രയോജനപ്പെടുത്തേണ്ടി വരുമെന്നും ജാവഡേക്കർ പറഞ്ഞു. കാസര്‍കോട് സര്‍വകലാശാലയുടെ വികസനത്തിന് അടുത്ത ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.

related stories