Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു

rimi-tomy

കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടിയും ഗായികയുമായ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു? ഇതിനുശേഷം ആരെ വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്. ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും ആരാഞ്ഞു. ചില ഉത്തരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പൊലീസ് വിലയിരുത്തി. റിമിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം, പൊലീസ് റിമിയെ വിളിച്ചുവരുത്തിയാണോ അതോ ഫോണിലൂടെയാണോ ചോദ്യം ചെയ്തത് എന്നു വ്യക്തമല്ല.

നടി ഉപദ്രവിക്കപ്പെട്ട ദിവസങ്ങളിൽ ഇവരുടെ നീക്കങ്ങളിൽ ആദ്യം മുതൽ പൊലീസിനു സംശയമുണ്ടായിരുന്നു. എന്നാൽ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ ഇവരെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണു ഇവരുടെ ചോദ്യം ചെയ്യലും വൈകിപ്പിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു.