Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്രമങ്ങൾ അവസാനിപ്പിക്കണം: പ്രധാനമന്ത്രിക്ക് വിരമിച്ച സൈനികരുടെ കത്ത്

Not-In-My-Name ‘നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ നടക്കുന്ന പ്രതിഷേധത്തിൽനിന്ന്. (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ മുസ്‍ലിംകൾക്കും ദലിതർക്കുമെതിരായ അതിക്രമത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരമിച്ച സൈനികരുടെ കത്ത്. കര–വ്യോമ–നാവിക സേനകളിലെ നൂറിലധികം വരുന്ന സൈനികരാണ് കത്തയച്ചത്.

‘‘ഭയാശങ്കകൾക്കു വിധേയരായിട്ടാണ് മുസ്‌ലിംകളും ദലിതരും കഴിയുന്നത്. ഔദ്യോഗിക ജീവിതകാലം മുഴുവനും രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഉപയോഗിച്ചവരാണ് ഞങ്ങൾ. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗങ്ങളുമല്ല. ഇന്ത്യൻ ഭരണഘടനയോടാണ് ‍ഞങ്ങളുടെ പ്രതിബദ്ധത. ഇന്ന് നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിക്കുന്നത്. സമൂഹത്തിനുനേരെ വലിയതോതിലുള്ള ആക്രമണമാണുണ്ടാകുന്നത്. ഹിന്ദുക്കളുടെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. മുസ്‌ലിംകൾക്കും ദലിതർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഞങ്ങൾ അപലപിക്കുന്നു. നാനാത്വമാണ് നമ്മുടെ ശക്തി, അഭിപ്രായ ഭിന്നതകൾ രാജ്യദ്രോഹമല്ല, അത് ജനാധിപത്യത്തിന് അത്യാവശ്യമാണ്.’’ – കത്തിൽ ചൂണ്ടിക്കാട്ടുന്നു.

114 സൈനികരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ‘നോട്ട് ഇൻ മൈ നെയിം’ എന്ന ക്യാംപെയിനിൽ ഞങ്ങളും ഭാഗഭാക്കാകുമെന്നും അവർ വ്യക്തമാക്കുന്നു. ഡൽഹിയിൽ ട്രെയിനിൽവച്ച് പതിനാറുകാരനായ മുസ്‍ലിം ആൺകുട്ടിയെ ഒരു കൂട്ടമാളുകൾ കൊലപ്പെടുത്തിയതിനെതിരെ ‘നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിൽ നിലപാടു വ്യക്തമാക്കുകയാണ് വിരമിച്ച സൈനികർ.

related stories