Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതീഷിന്റെ ‘കാലുമാറ്റം’ നിർഭാഗ്യകരം; ജനവിധിക്ക് എതിരെന്നും ശരദ് യാദവ്

sharad-yadav.

ന്യൂഡൽഹി ∙ ബിഹാറിൽ മഹാസഖ്യം പിളർത്തി എൻഡിഎയിലേക്കു ചേക്കറിയ നിതീഷ് കുമാറിന്റെ നീക്കത്തെ ‘നിർഭാഗ്യകരം’ എന്നു വിശേഷിപ്പിച്ച് ജെഡിയു ദേശീയ അധ്യക്ഷൻ ശരദ് യാദവ് രംഗത്ത്. നിതീഷ് കുമാറിന്റെ തീരുമാനത്തോട് തനിക്കു യോജിപ്പില്ലെന്നും, എൻഡിഎയ്ക്കൊപ്പം പോയ പാർട്ടി സംസ്ഥാന ഘടകത്തിന്റെ നീക്കം നിർഭാഗ്യകരമാണെന്നും ശരദ് യാദവ് വ്യക്തമാക്കി.

മഹാസഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പിൽ മൽസരിച്ചശേഷം മുന്നണി മാറുന്നത് ജനവിധിക്ക് എതിരാണെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി. ഇതിനായല്ല ജനങ്ങൾ ജെഡിയുവിന് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണയോടെ നിതീഷ് അധികാരത്തിലെത്തിയതിനുശേഷം ആദ്യമായാണ് ശരദ് യാദവ് പ്രതികരണവുമായെത്തുന്നത്.

ആർജെഡിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നുള്ള അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബിജെപി പിന്തുണയോടെ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. ബിജെപിയുമായി കൂട്ടുകൂടിയ ജെഡിയു തീരുമാനത്തിൽ അമർഷമുണ്ടായിരുന്നെങ്കിലും അതു പരസ്യമായി പറയാൻ ശരദ് യാദവ് ഇതുവരെ തയാറായിരുന്നില്ല.

related stories