Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിക്കു പകരം ചെന്നൈയില്‍ ലാൻഡിങ്; മലയാളി യാത്രക്കാര്‍ ദുരിതത്തില്‍

Airport

ചെന്നൈ∙ മോശം കാലാവസ്ഥ കാരണം കൊച്ചിയിൽ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടർന്നു യാത്രക്കാർ ദുരിതത്തിൽ. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണു നാട്ടിൽ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത്.

സൗദി എയർലൈൻസിന്റെ എസ്‍‌വി 892 വിമാനത്തിലെ യാത്രക്കാരാണു വീടെത്താനാവാതെ ബുദ്ധിമുട്ടുന്നത്. 11 മണിക്കൂറായി ചെന്നൈ വിമാനത്താവളത്തില്‍ തുടരുന്ന യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്നു പരാതിയുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിലാണ്. ചെന്നൈയിൽ പെട്ടുപോയ നൂറോളം മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്. അധികൃതരുടെ ഭാഗത്തുനിന്നു നിഷേധ നിലപാടാണെന്നു യാത്രക്കാർ പരാതിപ്പെട്ടു.