Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Justice_Deepak_Mishra__

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചു. 2017 ഒക്ടോബര്‍ രണ്ടു വരെയാണു കാലാവധി. ഓഗസ്റ്റ് 27ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ പിൻഗാമിയാണ് ജസ്റ്റിസ് ദീപക് മിശ്ര. 

സുപ്രീംകോടതിയുടെ 45–ാം ചീഫ് ജസ്റ്റിസായാണു ജസ്റ്റിസ് ദീപക് മിശ്ര ചുമതലേയൽക്കുക. 1977ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയിൽ പ്രാക്ടീ‌സ് ചെയ്യവേ 1996ൽ അഡീഷണൽ ജഡ്ജിയായി. 1997ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജി. 2009 ഡിസംബറിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം. സിവിൽ, ക്രിമിനൽ, റവന്യു, സർവീസ് ആൻഡ് സെയിൽസ് ടാക്സ്, ഭരണഘടന വിഷയങ്ങളിൽ മികവു തെളിയിച്ചിട്ടുണ്ട്.

related stories