Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു. മണ്ണാർക്കാട് എംഇഎസ് കോളജിലെ വിദ്യാർഥികളായ കരുവാരക്കുണ്ട് സ്വദേശി മണികണ്ഠൻ ലാൽ (18), എടത്തനാട്ടുകര സ്വദേശി ജസീം (18) എന്നിവരാണു മരിച്ചത്. കോളജിൽനിന്നു ഇരുവരും സുഹൃത്തിന്റെ വീട്ടിലേക്കു പോകവെയാണ് അപകടം.