Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാനടന് ആദരം; സമ്പൂർണ മോഹൻലാൽ ആപ് 'വേഷങ്ങൾ' പുറത്തിറക്കി

Mohanlal-Veshangal2 ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ് ആർട്ടിസ്റ്റ് നമ്പൂതിരിയിൽനിന്ന് സ്വീകരിച്ച് ഷാജി എൻ. കരുൺ പ്രകാശനം ചെയ്യുന്നു. മനോരമ ഓൺലൈൻ ചീഫ് കണ്ടന്റ് കോ ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, മോഹൻലാൽ, ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജ്മൽ വി.എ എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശനം ചെയ്തു. ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനു നൽകി ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ആപ് പുറത്തിറക്കിയത്.

Mohanlal Veshangal മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശന വേദിയിൽ മഹാനടനൊപ്പം വിശിഷ്ടാതിഥികൾ.
Veshangal Mohanlal വേഷങ്ങൾ ആപ്പിന്റെ പ്രോജക്ട് കൺസെപ്റ്റ് ആൻഡ് ഡയറക്ടറും മൈൻഡ് വേ ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ് മേധാവിയുമായ അനൂപ് രാമകൃഷ്ണൻ മോഹൻലാലിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു.

സംവിധായകരായ തമ്പി കണ്ണന്താനം, സിബി മലയിൽ, സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, ടി.കെ. രാജീവ് കുമാർ, റോഷൻ ആൻഡ്രൂസ്, മഹേഷ് നാരായണൻ, ജൂഡ് ആന്തണി ജോസഫ്, വി.എ. ശ്രീകുമാർ മേനോൻ, നാടക സംവിധായകൻ പ്രശാന്ത്‌ നാരായണൻ, തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ, എഴുത്തുകാരൻ എസ്. സുരേഷ് ബാബു, നടന്മാരായ സിദ്ദിഖ്, ആസിഫ് അലി, നടി എസ്തർ അനിൽ തുടങ്ങിയവർ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കു വച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൈവ് കാരിക്കേച്ചർ ഷോയും ഉണ്ടായിരുന്നു.

Mohanlal മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനവേദിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം മോഹൻലാൽ.
Mohanlal5 ‘വേഷങ്ങൾ’ പ്രകാശനവേദിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ മോഹൻലാൽ പൊന്നാടയണിയിക്കുന്നു.
Mohanlal15 ‘വേഷങ്ങൾ’ പ്രകാശനവേദിയിൽ മോഹൻലാൽ സംസാരിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി സമീപം.

ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജ്മൽ വി.എ., മനോരമ ഓൺലൈൻ ചീഫ് കണ്ടന്റ് കോഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, മൈൻഡ് വേ ഡിസൈൻ പ്രൈവറ്റ് ലിമിറ്റ‍ഡ് മേധാവി അനൂപ് രാമകൃഷ്ണൻ, രാജശ്രീ മോട്ടോഴ്സ് ഡയറക്ടർമാരായ എസ്. ശിവകുമാർ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മോഹൻലാൽ എന്ന നടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് ആപ്പിലെത്തി വിശേഷം പങ്കിടുന്നുവെന്നതാണ് മുഖ്യ സവിശേഷത. അദ്ദേഹം തന്നെ സിനിമാ വിശേഷങ്ങൾ പങ്കിടുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപ്പുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിൽ ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.

mohanlal-veshangal-1 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ

ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപ്പിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളാണ് മറ്റൊരു ഘടകം.

mohanlal-veshangal6 ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം മോഹൻലാൽ.

മോഹൻലാലുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടെന്നുള്ളതാണ് ആപ്പിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപ്പിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപ്പിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്.

mohanlal-veshangal-4 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ
Mohanlal14 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ
Mohanlal13 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ
Mohanlal12 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ
Mohanlal11 മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന്. ചിത്രം: മനോരമ
Mohanlal10 ‘വേഷങ്ങൾ’ പ്രകാശനവേദിയിൽ ഷാജി എൻ. കരുൺ സംസാരിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി, മോഹൻലാൽ എന്നിവർ സമീപം.
Mohanlal9 ‘വേഷങ്ങൾ’ പ്രകാശനവേദിയിൽ ഷാജി എൻ. കരുൺ സംസാരിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി, മോഹൻലാൽ എന്നിവർ സമീപം.
Mohanlal8 ‘വേഷങ്ങൾ’ പ്രകാശനച്ചടങ്ങിന്റെ സദസ്സ്.
Mohanlal7 ‘വേഷങ്ങൾ’ പ്രകാശനച്ചടങ്ങിന്റെ സദസ്സിൽ ഷാജി എൻ. കരുൺ. ചിത്രം: മനോരമ
Mohanlal6 ‘വേഷങ്ങൾ’ പ്രകാശനച്ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി സംസാരിക്കുന്നു. മോഹൻലാൽ സമീപം. ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.